Monday, February 28, 2011

ബലി.....

ചില ആത്മാക്കള്‍ക്കായി ,
കുരുതിക്കളം തീര്‍ത്ത്,
വാളിനും ചോരയ്ക്കുമിടയില്‍ ,
ഇടറാതെ നിന്ന് ബലിയെടുക്കുന്നവന്‍...!!!!
സ്വര്‍ഗ്ഗ വാതിലിലെ വേട്ടനായ ....!!!


Sunday, February 27, 2011

തീരം തേടി ......

അലയുവാനിനിയില്ല ദൂരം.....!!!
നിഴല്‍പ്പാടു  പതിച്ച് ,
ആഴം തിരഞ്ഞ്,
കടമെടുത്ത ചിരി നുണഞ്ഞ്‌ ,
യാത്ര....!!!


Friday, February 25, 2011

വേട്ട .................

ഗര്‍ഭപാത്രങ്ങള്‍ വിലക്ക് വാങ്ങി ,
ബീജമൊളിപ്പിച്ചു, വളര്‍ത്തിയടര്‍ത്തി ,
പാതാളത്താഴ്ചകളിലേക്കെറിഞ്ഞാല്‍ ,
നിനക്ക് സുഖമോ ...???
    

Thursday, February 24, 2011

ആന്ദോളനം

 പ്രണയവാത്മീകങ്ങള്‍ തകര്‍ത്തു ,
ജന്മാന്തരങ്ങളിലേക്കു കണ്‍തുറക്കുക....
എന്‍റെ കേളീഗേഹങ്ങള്‍ തേടി ,
ഉലഞ്ഞാടുക....................!!!

Wednesday, February 23, 2011

യുഗാന്തരം

 കോളിളക്കങ്ങള്‍ക്ക് നടുവിലൂടെ ,
എന്നെയും വഹിച്ചൊഴുകിയത്,
പാകം വരാത്ത പ്രണയം .........!!!
അതുപാകിയ വിത്തുകള്‍,
 മുളപൊട്ടി പിന്നെയും പടര്‍ന്നത് ,
പ്രളയം ........!!!!!!

Monday, February 21, 2011

സാങ്കല്‍പ്പികം ..........

വെണ്‍മേഘങ്ങള്‍ക്ക് കീഴെ ഒഴുകിയിറങ്ങി ,
ഇണനാഗങ്ങളാകാന്‍...,
പിണഞ്ഞമര്‍ന്നു മുഴുകാന്‍ .......................
പ്രണയ സാഗരം തീര്‍ക്കാന്‍...
കൊതി ......................!!!!!!!

Friday, February 18, 2011

പ്രിയദര്‍ശനം

പ്രണയസ്വപ്നങ്ങള്‍ക്ക് മീതെ ,
ചിരാതു തെളിയിക്കുമ്പോള്‍  ,
പുകമറയ്ക്കുള്ളിലൂടെ  കാണുന്നു  ,
ഉറുമ്പരിച്ച നിന്‍  കണ്‍പീലികള്‍ .....

Thursday, February 17, 2011

ജ്ഞാനോദയം

നാക്കിന്‍ തുമ്പ് ചവച്ചു തുപ്പിയ ബഹുവചനം ...
ജനം ..............!!
അളവുകോലില്ലാതെയളന്നെടുത്ത ധനം...
മൂഡത്വം ...!!!

Wednesday, February 16, 2011

അപൂര്‍വ്വം ........

ജീവിതം പ്രകടനമാകുമ്പോള്‍ ,
പ്രണയം നാടകമാകുന്നു ..!!
പ്രകടനം ജീവിതമാകുമ്പോള്‍ ,
നാടകം പ്രണയമാകുന്നു...!!!

Tuesday, February 15, 2011

മോക്ഷം

 സുഖപദാര്‍ത്ഥങ്ങളൊഴിഞ്ഞ ,
നിഴലണിഞ്ഞ അന്ത :പ്പുരം ................
ഇലയനക്കം പോലുമില്ലാതെ ,
ഇരുട്ടണിഞ്ഞ പ്രേമഗോപുരം....

Monday, February 14, 2011

പ്രണയദിനം

 പ്രണയം ഓര്‍മ്മയില്‍ മാത്രമാകുമ്പോള്‍,
ഇറുത്ത പൂക്കള്‍ വാടിവീഴുന്നു ..............
ശൂന്യമായ ഇടനാഴികളില്‍ വീണ്,
ഇതളുകള്‍  മരവിക്കുന്നു ..........
തിരിച്ചുപോക്കില്ലാത്ത സ്പന്ദനങ്ങളില്‍,
സുഖങ്ങളും കഴിഞ്ഞു പോകുന്നു.........

Sunday, February 13, 2011

ഗൃഹാതുരത

ചില നാള്‍പ്പഴക്കങ്ങള്‍ പഠിപ്പിച്ചത്,
രുചിഭേദങ്ങള്‍ ............
ചില വിടവാങ്ങലുകള്‍ പഠിപ്പിച്ചത് ,
മറുമരുന്നുകള്‍ ....!!!

Saturday, February 12, 2011

വിന്യാസം

സ്വരപ്പകര്‍ച്ചകള്‍  ഭാവിയുടെ സൂചനകളാണ് ..........
ദിശകളും ദൂരങ്ങളും അത് കോറിയിടുന്നു!!!!!!!!!
പ്രവചനങ്ങളെ നിസ്സംശയം തകര്‍ക്കുന്നു !!!!!!!!!!!!
ആത്മാവിലേക്കുള്ള പാലമൊരുക്കുന്നു!!!!!!!!!!!!!!

Friday, February 11, 2011

അജ്ഞാതം

നിന്നിലെ അവസാന വാക്ക് ................
എന്നെക്കുറിച്ചായിരുന്നോ?
കുരുക്കിന്‍ തുമ്പില്‍ ,
എന്‍റെ പേര്‍ അലറിവിളിച്ചുവോ ?
പിടഞ്ഞമരുമ്പോള്‍ ,
ഞാനായിരുന്നോ മനസ്സില്‍ ?
നിന്‍റെയാത്മാവ്  ,
 ഇനിയും ശേഷിക്കുന്നുവോ ?






Thursday, February 10, 2011

അതിജീവനം

ചിരിയില്ലാത്ത ചിന്തയും ,
ചിന്തയില്ലാത്ത ചിരിയും .....
അവ കലര്‍ത്തിയൊരൊറ്റ വര ...........
അതാണതിജീവനത്തിന്‍റെ  മുദ്ര ..!!!!!111111

Wednesday, February 9, 2011

മുറവിളി

ഒരു യുഗാന്ത്യത്തില്‍,
തലമുറ പറയുന്നത് .........ഇല്ലായ്മകള്‍ !!!!!!!!!
മറുയുഗപ്പിറവിയില്‍  ,
അത് പറയുന്നത് ...........സ്വപ്‌നങ്ങള്‍!!!!!!!!!!!!

Monday, February 7, 2011

മന:പ്പായസം

ഒഴിഞ്ഞ മധുപാത്രങ്ങളില്‍ ,
തേന്‍ വിളമ്പുന്ന കാലം ..
കൊഴിഞ്ഞ കാട്ടുപൂവില്‍ ,
പ്രണയത്തിന്‍റെ മര്‍മ്മരം ...!!!!!!!1

Sunday, February 6, 2011

പ്രണയക്കുരുക്ക്

ഈ കുരുക്കില്‍ തൂങ്ങിയാടുക സുഖകരം .....
ഇതിന്‍റെ ഭാരമില്ലായ്മയില്‍ അലിയാനെളുപ്പം....
മുറുകുന്ന താളത്തില്‍ ധമനികളറുക്കുമ്പോള്‍   ,
പകര്‍ന്നാടുകയസാധ്യം ....!!!!!

Saturday, February 5, 2011

ആത്മാക്കള്‍ ...........

നിന്‍റെ ഇല്ലായ്മയില്‍ ഇരുട്ടിലായത് ,
എന്‍റെ വെളിച്ചം .......
നിന്നോടൊപ്പം പടിയിറങ്ങിയത് ,
എന്‍റെ പ്രണയം .....

Friday, February 4, 2011

മേന്മ

നിശബ്ദമാക്കപ്പെട്ടവ ,
പ്രകൃതിയോളം താണു......
അടിമപ്പെട്ടവ ,
മരണത്തോളം വളര്‍ന്നു ........

Wednesday, February 2, 2011

പ്രണയപൂരണം

ചില ഗതികേടുകളില്‍  ,
ഞാന്‍ നിന്നെ ശപിക്കും ......
പാതിയറ്റ പ്രണയത്തിലും  ,
ഉറഞ്ഞുപോയ കാമത്തിലും  ,
ഇനിയും നീളുന്ന ആയുസ്സിലും ....!!!!!!


Tuesday, February 1, 2011

അനുപൂരകം

 പ്രണയപ്പാതി കൊഴിഞ്ഞു ,
കരളിനെയുരുക്കി .......!!!
ഉരുക്കിയതുറഞ്ഞു.....,
ഉറഞ്ഞത്‌ തകര്‍ന്നു ...!!!!