Monday, January 31, 2011

ഓളം

 സമര്‍പ്പണ രേഖകള്‍ കടന്ന് ,
നുരയമര്‍ത്തി വന്നൊരോളം.........
തീരമറിയാതെ പടര്‍ന്ന്,
തിരയിലലിയുന്നു.........

Sunday, January 30, 2011

ശമനം

കാലമുണര്‍ത്തിയ താളത്തില്‍ ,
പതിഞ്ഞാടിയ പ്രണയം.........
ഗതിമാറ്റങ്ങളറിയും മുന്‍പേ,
ചിറകരിഞ്ഞു ,പ്രാണന്‍ വെടിഞ്ഞു .................

Saturday, January 29, 2011

ഉറവ

ആത്മഭാഷണങ്ങള്‍ക്ക്     മീതെ ,
തരം തിരിച്ച കനിവുറവകള്‍........
പ്രണയക്കെടുതിയില്‍     വെന്തുപോയതിന്മേല്‍,
ഉരുകിയൊഴുകുന്നു ,  ആര്‍ത്തിയുറവകള്‍........ !!!

Friday, January 28, 2011

നിര്‍വ്വാണം

 ശീലക്കേടുകള്‍ മറന്ന് ,
ഒഴിയാബാധയെന്നു സ്വയം പറഞ്ഞ്‌,
ഭ്രാന്തന്‍തൊലിയുരിച്ച് ,
ആത്മസുഖം നേടുന്നത് ഞാന്‍..................!!!!!!


Wednesday, January 26, 2011

പൂര്‍ണാര്‍‍ത്ഥം

ദൂരമളക്കാതെ നിന്നില്‍ചേര്‍ന്ന് ,
ആഴമളക്കാതെ നിന്നിലലിഞ്ഞ് ,
നേരമളക്കാതെ നിന്നിലൊളിച്ച്,
ഞാന്‍  പ്രണയം ധ്യാനിക്കുന്നു .........

Tuesday, January 25, 2011

സ്വപ്നാടനം

ആലിംഗനങ്ങളാല്‍ സംരക്ഷിക്കപ്പെട്ട് ,
ചുംബനങ്ങളാല്‍ ശുദ്ധീകരിക്കപ്പെട്ട്,
ഞാന്‍ നിന്നോടൊപ്പം യാത്രയിലാണ് .....,
യുഗങ്ങള്‍ക്കപ്പുറത്തെ ഉറക്കറയിലേക്ക്  !!!!!!!!!!!!!

Monday, January 24, 2011

ആത്മപ്രയാണം

  നിറങ്ങള്‍ ഞാന്‍ തേടിയിട്ടില്ല ...
നിറവുകള്‍ അളന്നിട്ടില്ല.....
ആഹുതിയില്‍ നിന്നും ആത്മാവിലേക്ക് ,
നിന്നിലൂടെ പുനരധിവസിക്കുക മാത്രം   ..................!!!!!!!

Sunday, January 23, 2011

നിരീക്ഷണം

കാലപ്പഴക്കം തീര്‍ത്ത വടുക്കള്‍ ,
കലപ്പപ്പാടുകള്‍ പോലെ ....
അവ ,ആഴ്ന്നു തിണര്‍ത്തു കനത്ത് ,
വിളനിലങ്ങള്‍ സൃഷ്ടിക്കുന്നു ...!!!!

Friday, January 21, 2011

പരിവര്‍ത്തനം

 ആജ്ഞകലരാത്ത കൈമാറ്റങ്ങള്‍ ,
പതിവ് തെറ്റിയ അനുഷ്ഠാനങ്ങള്‍,
ഉണര്‍ന്നിരിക്കുന്ന പാതിരാവുകള്‍ .............
ഇത് ..., പ്രണയപരിവര്‍ത്തനം !!!!



Thursday, January 20, 2011

പ്രണയമര്‍മ്മരം

ആര്‍ത്തിരമ്പാതെ, കലങ്ങി മറിയാതെ ,
കരപറ്റിയൊഴുകുന്ന ഉറവ .........
ചില തിരയിളക്കങ്ങള്‍ മാത്രം ഉണര്‍ത്തി ,
ഉപരിതലങ്ങളെ  നനയ്ക്കുന്നു...............
നിശബ്ദമായി .............!!








Wednesday, January 19, 2011

അപൂര്‍ണ്ണം

  നിഴലാട്ടങ്ങളില്‍ നീയില്ല..............
നീ പൊഴിച്ചിട്ട മുഖപടങ്ങളുമില്ല.....!!
ചില മറവുകളില്‍ , ചകിതയായി ,
ഈ പക്ഷി  കുളിര്‍ന്നു വിറക്കുന്നു ............

Tuesday, January 18, 2011

രതി

 ഒരു ചലനം ........
പല തിരച്ചില്‍ .........
ഒരേ ഉത്തരം ..........
ഊര്‍ജ്ജപ്രവാഹം ......!!!

Monday, January 17, 2011

പകല്‍ക്കിനാവ്

 ചിറകുമുളച്ചവ സ്വപ്നങ്ങളും ,
തോല്‍വിയറിഞ്ഞവ പരാതികളും ..........!!!!
മാറ്റമില്ലാത്തവ പ്രതീക്ഷകളും ,
നേട്ടമില്ലാത്തവ ആത്മാഹുതികളും ....!!!!

Sunday, January 16, 2011

രോദനം

ഇനി നീയില്ലെന്നതും ,
ഞാന്‍ മാത്രമെന്നതും ,
 ഭയപ്പെടുത്തുന്നു ...............!!!
പുനര്‍ജന്മങ്ങള്‍ക്കായി നീ തിരയാത്തതെന്ത് ?
ഉയിര്‍ക്കൊള്ളുന്ന നിന്‍റെ പ്രാണനെക്കാത്ത് ,
ഞാനിവിടെയിരിക്കുന്നു ........................!!

Saturday, January 15, 2011

ക്ഷിപ്രപ്രസാദം

ചില ദിഗംബരയാനങ്ങള്‍ക്കപ്പുറം,
ഞാനറിഞ്ഞ  സ്വര്‍ഗ്ഗങ്ങള്‍ ..........!!!
പിന്നെയും പിന്നെയും ഉന്മത്തയാക്കുന്ന ,
പ്രണയപ്രയാണങ്ങള്‍ ........!!!!!
  

Friday, January 14, 2011

രസമുകുളം

എന്‍റെ വിശപ്പിനു മേല്‍ വിയര്‍പ്പിറ്റിച്ച്  ,
ഇന്ദ്രിയങ്ങള്‍ തകര്‍ത്ത്  ,
ചലനങ്ങള്‍ ചാക്രികമാക്കി ,
പ്രണയമൂട്ടിയതെന്തിന്...???

Thursday, January 13, 2011

കര്‍മ്മകാണ്ഡം

സിരയില്‍ നുരഞ്ഞമര്‍ന്നു,
സ്നേഹപടം പൊഴിച്ച് ,
ഉയിര്‍ക്കൊള്ളുന്ന പ്രണയം ,
ചിലതിനു മുന്‍പില്‍ മാത്രം നിശബ്ദം .................!!

Wednesday, January 12, 2011

ആജ്ഞാനുവര്‍ത്തി

നിന്‍റെ ഹൃദയത്തിലേക്കുള്ള വഴി തേടി ,
ഭിക്ഷാടനം ചെയ്തതിനാല്‍ ,
എന്‍റെ പ്രണയത്തിന്‍റെ പോരായ്മകള്‍ ,
പോരടിച്ചു പിന്‍വാങ്ങുന്നു.. . 
ലഭിക്കാത്ത ഭിക്ഷ , കൊടുക്കാത്ത പ്രണയമാണ് ..
അതൊരു നൈരന്തര്യമാകുന്നു .....!!!!
അനുവര്‍ത്തനമാകുന്നു.....!!!

Tuesday, January 11, 2011

മുദ്രണം

ഇളംപ്രണയങ്ങള്‍ ......
നനുത്ത ചുംബനമാലകളാല്‍ മുദ്രിതം .............!!!
പ്രാരാബ്ധങ്ങള്‍........
കനത്ത മൌനരോദനങ്ങളാല്‍  മുദ്രിതം .......!!!!

Monday, January 10, 2011

സാമാന്യ കല്‍പ്പന

മേദസ്സ് മുറ്റിയ ഹൃദയധമനികളിലൂടെ
ഞെരുങ്ങിയൊഴുകിയ പ്രാണന്‍ ,
ചില കൈവഴികളിലൂടെ സ്വാതന്ത്ര്യം നേടിയത് ,
ഇനിയും രഹസ്യമത്രേ ..!!!!!

Sunday, January 9, 2011

യുക്തി

പരമരഹസ്യങ്ങള്‍, ദൈവത്തിനുള്ളതാകട്ടെ ,
നിന്‍റെ സ്വപ്‌നങ്ങള്‍ എനിക്കും ....................
ഉള്‍ക്കാഴ്ച്ചകളില്‍ നിന്‍റെ പ്രണയം തിളക്കുന്നു ,
പരമരഹസ്യമായി ......
അതും  ദൈവത്തിനുള്ളതോ ..?

Saturday, January 8, 2011

അഗ്നിദഹനം

ഉണക്കുമരങ്ങളെയുരുക്കിപ്പടര്‍ന്ന  കനല്‍ക്കാറ്റ്,
സൃഷ്ടിദോഷമില്ലാത്ത പുതിയ മരുഭൂമിയില്‍ ,
വിത്തുപാകുന്നു .....

Friday, January 7, 2011

കേളീരവം

 പ്രണയപ്പൊയ്ക....
താമരമാല ............
മോഹനമുരളി....
ചുംബന ലഹരി....!!

Thursday, January 6, 2011

പലതില്‍ ചിലത് .........

തീവ്ര സാഗരങ്ങള്‍ ..
 ഉലഞ്ഞ  നാവ് ....
അനുഭൂതി പ്രകടനം .............
നിലനില്‍പ്പ്‌...

Wednesday, January 5, 2011

പ്രശ്നോത്തരി

ഇറ്റുവീണ നനവ്‌ .....
പിടഞ്ഞുണര്‍ന്ന നോവ്‌ ........
പറഞ്ഞൊഴിഞ്ഞ പ്രണയം ........
അടര്‍ന്നകന്ന ആകാശം ...................
അത് നീ ...........!!!!!

Tuesday, January 4, 2011

അവജ്ഞ

തീയുരുക്കിയ നിന്‍റെ കൈപ്പാതിയില്‍ ,
പേരൊളിപ്പിച്ച പ്രണയം ഞാന്‍ ...............
വരമ്പുതിര്‍ന്ന പ്രാണഞരമ്പ്‌ തുളച്ചു ,
ചോരയിറ്റിച്ച അപായവും ഞാന്‍ ......!!!