Sunday, December 26, 2010

അഭ്യാസം

ഉണരുന്നതിനെയമര്‍ത്തി ,
ഉറക്കുപാട്ട് പാടി ,
ഉണരാത്തതാക്കി,
ഉയിരെടുക്കുന്നു ............

Saturday, December 25, 2010

അനുപാതം

 എന്‍റെ ഭ്രാന്തുകള്‍ നീ അറിയുന്നു എന്നത് തന്നെ വലിയ കാര്യമായിരിക്കെ ,
ചില വനാന്തരങ്ങളിലേക്ക് നിന്നോടൊപ്പം യാത്രചെയ്യുന്നതിലെന്ത് ?
ഗന്ധര്‍വയാമങ്ങള്‍  കൊതിതീര്‍ത്തു കഴിഞ്ഞുപോയതറിയാതെ,
ചില പരാതികളിലൂടെ നിന്നെ അസ്വസ്ഥനാക്കുന്നതിലെന്ത്...?

Friday, December 24, 2010

നിശബ്ദ വര്‍ഷം

ആനുകാലികമല്ലാത്തതിനാല്‍   ,
സമര്‍പ്പണമില്ലാത്തതിനാല്‍ ,
സാങ്കല്‍പ്പികമാവാത്തതിനാല്‍ ,
നിനക്ക് രക്ഷതന്നെ !!!!!!

Thursday, December 23, 2010

ഗ്രഹണം

 വിധിനിര്‍ണയിക്കപ്പെട്ടാല്‍, എളുപ്പമാണ് ..........
മുഖപടങ്ങള്‍ വലിച്ചുകീറി ,
പ്രാണഞരമ്പ്  മുറുക്കി ,
യുഗങ്ങള്‍ക്കപ്പുറം മറഞ്ഞിരിക്കാം !!!!!! 

Wednesday, December 22, 2010

പുനര്‍ജ്ജനി

നിരന്തരമായി ഉണര്‍ത്തപ്പെട്ട വസന്തത്തിനും  ..............
സംവേദനങ്ങളാല്‍  തിരിച്ചറിയപ്പെട്ട വര്‍ണങ്ങള്‍ക്കും...........
ഒരേ പ്രതലം  ........................
ഒരേ വ്യാപനം .......................

Tuesday, December 21, 2010

വൈഖരി

 മുള്‍മുനകളില്ലാത്തതിനാല്‍ , നിന്‍റെ വാക്കുകള്‍ അമൃതം ............
വേര്‍ത്തിരിവുകളില്ലാത്തതിനാല്‍  , നിന്‍റെ നോക്കുകള്‍ സുഖദം .................
മാസ്മരികമല്ലാത്തതിനാല്‍ , നിന്‍റെ സ്പര്‍ശം അനുഭവം .................
പാരസ്പര്യമില്ലാത്തതിനാല്‍ , നിന്‍റെ പ്രണയം തീവ്രം......!!!

Monday, December 20, 2010

പരിഭാഷ

തിരിച്ചുനല്‍കപ്പെടാത്ത പ്രണയത്തിലകപ്പെട്ടു,
നോവേല്‍ക്കരുത് നീ ........
അവശമായവയെ ഉള്ളിലോളിപ്പിച്ചു ,
ചിരിക്കുക ഇനിയുമിനിയും....!!!!
ഇത് അഭിനവ പ്രണയ പരിഭാഷ ..

Sunday, December 19, 2010

കുതൂഹലം

 അന്വേഷിക്കപ്പെടുവാന്‍  , കൊതി !!!
വിളിച്ചുണര്‍ത്തപ്പെടാന്‍ , കാത്തിരിപ്പ്‌ ......
പങ്കുവെക്കപ്പെടാന്‍ , ധ്യാനം ...
പ്രണയിക്കപ്പെടാന്‍ , ഭ്രാന്ത് !!!!

Saturday, December 18, 2010

നവനീതം

ഒറ്റ മരങ്ങള്‍ക്കപ്പുറം .............
തിരമാലക്കാഴ്ചകള്‍..!!!
ചലന നിയമങ്ങള്‍ക്കു മുന്‍പേ ,
ഒടിഞ്ഞ ചിറക് .............!!!

Friday, December 17, 2010

മനോ മന്‍മനോഹര്‍

രാധാമാധവം ....
ആരണ്യ പരിണയം...
പാരിജാതപ്രണയം .....
മധുബിന്ദു സമര്‍പ്പണം ....

Thursday, December 16, 2010

സമദൂരം

  ഇനി പരാതിയരുത് .....
അകലങ്ങള്‍ നോക്കി പിറുപിറുക്കരുത് .............
എന്‍റെ അധരങ്ങളെ മുദ്രവെക്കുവാനായി,
ദൂരങ്ങളെ ഭേദിക്കുക ..............

Wednesday, December 15, 2010

നിമിഷാര്‍ദ്ധ പ്രണയം

അര നിമിഷത്തേക്ക് മാത്രം .................!!
ഓളവും തുടര്‍ച്ചലനങ്ങളും ശേഷിപ്പ്...
കവിഞ്ഞൊഴുകുന്നത് പ്രണയം....
മാപിനികള്‍ അളക്കാത്ത തരംഗം..!!!

Tuesday, December 14, 2010

നീയും നിലാവും.....

ചില പാല്‍ത്തുള്ളികള്‍ ഒഴുകിപ്പരന്നതും,
ഉപചാരങ്ങളില്‍ മുഖം പൂഴ്ത്തിയതും ,
മന്ത്രവിരല്‍ സാധകം ചെയ്തതും ,
ഓര്‍മ്മകളായി എന്നെ ജീവിപ്പിക്കുന്നു....

Monday, December 13, 2010

ഹൃദയാംശം

ആകസ്മികമായതിലൊന്നും നിന്‍റെ മുദ്രകളില്ല...
പ്രാണഞരമ്പുകളില്‍ ,ഇളം ചൂടുപോലുമില്ല ...!
എങ്കിലും ,ചില കൈവശാവകാശങ്ങള്‍,
നിന്നെ എനിക്ക് മാത്രമുള്ളതാക്കുന്നു...!!!!

Sunday, December 12, 2010

ഭിക്ഷ

 ചില ദുശീലങ്ങളില്‍ ഞാന്‍ ബന്ധനസ്ഥയാണ്....
ഉള്‍പ്പരപ്പും ആഴവുമേറി ,
അത് അലകള്‍ സൃഷ്ടിക്കുന്നു...
അവശേഷിപ്പുകള്‍ ഏതുമില്ലാതെ ,
 നിറഞ്ഞു കവിയുന്നു.. !!

Saturday, December 11, 2010

പരാദം

 നീയെന്നില്‍ ഇഴുകിചേരുമ്പോള്‍ ,
ജനിക്കുന്നത്  ഒരാറാംവിരല്‍ ...........
മുനമ്പുകളും ഗര്‍ത്തങ്ങളും പരിചയിക്കാന്‍ ,
അതെന്നെ അനുഗമിക്കുന്നു.....

Friday, December 10, 2010

ആസുരം

വംശ വൃദ്ധി......
ഭോഗ വൃത്തി .....
സ്വര്‍ഗ്ഗ രക്തി ......
ആത്മ നിര്‍വൃതി ......

Thursday, December 9, 2010

അനുരഞ്ജനം

പതുങ്ങിയിരിക്കാതെ ,പുറത്തുവരിക ................
എന്‍റെ കനല്‍ക്കൂടിന്‍ തോല് പൊളിച്ചു , തിരിച്ചിറങ്ങുക...
നിയമങ്ങള്‍ക്കു കീഴടങ്ങുക...
എന്നെ പലിശ സഹിതം പ്രണയിക്കുക........!!!!

Wednesday, December 8, 2010

അക്ഷം

ഈ ഭൂമിയിലെ ഏറ്റവും ചെറിയ ഇടനാഴിയായ പ്രണയത്തിന്‍റെ ,കോലാഹലവാതായനങ്ങള്‍ തുറന്നുകൊടുത്തതിനു
എനിക്കുള്ള ശിക്ഷ ഒരു പടുജീവിതം ...............

ഇടുങ്ങിയ ഇടനാഴികള്‍ പ്രണയത്തിനുമാത്രമാകുമ്പോള്‍ ,പിന്നെ ഞാനെന്തു ചെയ്യും?

Tuesday, December 7, 2010

പരിക്ക്

അധരത്തിലൂറിയ  തേന്‍കണമാകുവാനും ,
ചെവിയില്‍ മൂളിയ മര്‍മ്മരമാകുവാനും ,
മാറില്‍ചേര്‍ന്ന മാന്‍പേടയാകുവാനും ,
നീയെന്നെ ക്ഷണിച്ചു .....................
പക്ഷേ.................,
ഈ പരിക്കുകള്‍ക്കിടയില്‍ നിന്നും എന്നെ തിരിച്ചെടുക്കാന്‍ ,
നിന്‍റെ പിന്‍വിളികള്‍ പോരാ ................!!!!   

Monday, December 6, 2010

അശ്രദ്ധ

ഒടുങ്ങാത്ത ദൂരങ്ങളിലേക്ക് വെറുതെ  നോക്കിയാല്‍ മതിയായിരുന്നു .............
കനംതൂങ്ങിയ പ്രകൃതിയുടെ മരവിപ്പ് കഥ പറഞ്ഞേനെ .....!!!!
മറന്നുപോയതെല്ലാം പിഴയൊടുക്കി പുനര്‍ജ്ജനിച്ചാല്‍ മതിയായിരുന്നു...
തീര്‍ന്നുപോയ കാരണങ്ങള്‍ മാപ്പ് പറഞ്ഞേനെ ...............!!!!

Sunday, December 5, 2010

പ്രണയസൂക്തങ്ങള്‍

കാഴ്ചയില്‍ നിന്നും കേഴ്വിയിലേക്കും , കേഴ്വിയില്‍ നിന്നും ആത്മാവിലേക്കും , ആത്മാവില്‍ നിന്നും ജീവനിലേക്കും വളര്‍ന്നതെന്തോ , അതാണെന്നിലെ പ്രണയം ..........................

ഇഴപിരിക്കാനാകാത്ത മര്‍മ്മരങ്ങളില്‍ നിന്നും വേര്‍തിരിഞ്ഞുവന്ന ഒറ്റവരിക്കവിത ................

ബന്ധനങ്ങളില്ലാത്ത  ചിറകുകള്‍ നല്‍കിയ നിര്‍വൃതി ...........

പ്രവൃത്തിയിലെ ഉണര്‍വ് ..........

ധ്യാനം...

മൗനം.........

Saturday, December 4, 2010

പ്രണയത്തിളക്കം

നിരന്തരമായ ഊര്‍ജ്ജപ്രവാഹത്തിലൂടെ,
 നീയെന്നിലേക്ക് പ്രണയം പകര്‍ത്തുന്നു ...........
സ്വരം സാമീപ്യവും , ശ്വാസം ജീവനുമാകുന്നു .................
വൈദ്യുതിയൊഴുകുന്ന വിരല്‍തുമ്പിലൂടെ,
 നീയെന്നിലേക്ക് പ്രാണന്‍ പകര്‍ത്തുന്നു ........
ഞാന്‍ നീയും , നീ ഞാനുമാകുന്നു .................
എല്ലാം നല്ല ലക്ഷണങ്ങള്‍.........!!!!!!!!

Friday, December 3, 2010

അന്വേഷണറിപ്പോര്‍ട്ട്

ഹൃദയത്തിനു മുകളിലൂടെ വിശാലമായ കാഴ്ചകള്‍ ഞാന്‍ ആസ്വദിക്കുന്നു ...........
പകിട്ട് കുറഞ്ഞ ആകാശത്തിലെ നിറപ്പകര്‍ച്ചകള്‍ക്ക് വേഗത കൂടുന്നു ..........
ഭ്രാന്തമായി തുടരുന്ന പ്രണയം , ചരടിന്‍തുമ്പില്‍ കുരുക്കി എന്നെ വലിച്ചിഴയ്ക്കുന്നു..................
മാത്രകളില്ലാത്ത യുഗത്തിന്‍റെ ചലനവേഗത്തില്‍ , അത് ജന്മമൊടുക്കുന്നു.....

Thursday, December 2, 2010

ഇണചേര്‍ന്നത്‌ .............

നീയെന്നു കരുതി സ്വന്തം നിഴലിനെ ഞാന്‍ ഭോഗിച്ചു.......

സമാനമല്ലാത്ത  രതിമൂര്‍ച്ച  നല്‍കി അതെന്നെ ശാസിച്ചു........

അപൂര്‍വമായ ആത്മാവിഷ്കാര സുഖം .............!!!!

അതില്‍ ചോദ്യചിഹ്നമായതെന്‍ പ്രണയം.............!!!!

നിഴലുകള്‍ സൃഷ്ടിക്കാത്ത വെളിച്ചമെവിടെ   ........?

ഈ കടലാസ് പുലിയെ ഞാനതില്‍  ഒളിച്ചിരുത്താം....!?



  

Wednesday, December 1, 2010

അശനിപാതം

നീയെന്‍റെ പ്രണയമായിരുന്നു...വേരുറച്ചുപോയ വിപ്ലവം ......!!!!
നിന്നിലൂടെയൊഴുകുവാനും  നിന്നില്‍ത്തന്നെ  അലിയുവാനും നിന്നില്‍നിന്നു പുനര്‍ജജനിക്കുവാനും കൊതിച്ചിരുന്ന ഉപ്പുകുമിള , പരിണമിച്ചു പോയത്  തിരിച്ചുവരവില്ലാത്ത വരള്‍ച്ചയിലേക്ക് .....................!!!
മുറിവേല്‍പ്പിച്ചു വീശുന്ന ഓരോ കാറ്റും എന്‍റെ ആഴങ്ങളിലേക്ക് ...................
നീയവശേഷിപ്പിച്ചവയില്‍ ചിലതിനെ അറകളില്‍ നിന്നും പുറത്തെടുക്കാന്‍  അത് പരമാവധി മൂര്‍ച്ചയില്‍ വീശുന്നു....