Saturday, January 21, 2012

ഭ്രമകല്‍പ്പന

ചിതറിയാലൊടുങ്ങാത്ത ചിരിച്ചെപ്പും ............
മഴവില്ലും മഞ്ഞുതുള്ളികളും ..........
മഴപെയ്യാ മേഘങ്ങളും ..........
നേര്‍ത്ത ഇരുളും ,

നമ്മളും ...!!!!!

Wednesday, April 13, 2011

അഴിഞ്ഞാട്ടം

 പ്രതലങ്ങളില്ലാതെ ,
 ചില വരകള്‍ മാത്രം ....
 മറ്റെല്ലാം ,
 ജീവിതക്കുരുക്കില്‍ പിടയുന്ന 
അനാവശ്യങ്ങള്‍ ......
 

Sunday, April 10, 2011

നിശബ്ദ വേട്ട

നീ അമ്പെയ്തു തുളച്ചതെന്‍ പ്രണയം...
നിന്‍റെ നിശബ്ദതയില്‍,
വെന്തു പോയതെന്‍ ഹൃദയം ...

Sunday, April 3, 2011

ആത്മബലി

ചില ചോദ്യങ്ങള്‍ക്ക്  മുന്നില്‍ ,
എന്‍റെ പ്രണയത്തിന്‍റെ വേരറുത്ത് ,
ചോരപ്പാടുകള്‍ കാട്ടി ,
ആത്മബലി ചെയ്തുപോകുന്നു ..........!!!

Wednesday, March 30, 2011

ശിരോലിഖിതം

ഗദ്ഗദങ്ങള്‍ക്ക് മേല്‍ ,
നിന്‍റെ  പ്രണയത്തിന്‍റെ ബാക്കി ....
സ്വപ്നങ്ങള്‍ക്ക് മേല്‍ ,
നിന്‍റെ സ്വപ്നങ്ങളുടെ ബാക്കി ....



Tuesday, March 29, 2011

ഉത്തരാധുനികത

കനം കൂടിയ വാക്കുകളും ,
ദിക്കുതെറ്റിയ നോക്കുകളും ,
ഭ്രാന്തമായ ജല്പനങ്ങളും ............
ഇതായിരിക്കുമോ ,
മഹാന്‍മാര്‍ പറയുന്ന ,
ഉത്തരാധുനികത ...???!!!

Monday, March 28, 2011

അര്‍ദ്ധരസം

 സ്വപ്നങ്ങളുള്ളത് നല്ലതാണ് ....
പാതി സ്വര്‍ഗ്ഗവും  ,
പാതി പ്രണയവും ,
പാതി രതിയും ,
സ്വപ്നം മാത്രമാണ് .....!!!!