Wednesday, March 30, 2011

ശിരോലിഖിതം

ഗദ്ഗദങ്ങള്‍ക്ക് മേല്‍ ,
നിന്‍റെ  പ്രണയത്തിന്‍റെ ബാക്കി ....
സ്വപ്നങ്ങള്‍ക്ക് മേല്‍ ,
നിന്‍റെ സ്വപ്നങ്ങളുടെ ബാക്കി ....



Tuesday, March 29, 2011

ഉത്തരാധുനികത

കനം കൂടിയ വാക്കുകളും ,
ദിക്കുതെറ്റിയ നോക്കുകളും ,
ഭ്രാന്തമായ ജല്പനങ്ങളും ............
ഇതായിരിക്കുമോ ,
മഹാന്‍മാര്‍ പറയുന്ന ,
ഉത്തരാധുനികത ...???!!!

Monday, March 28, 2011

അര്‍ദ്ധരസം

 സ്വപ്നങ്ങളുള്ളത് നല്ലതാണ് ....
പാതി സ്വര്‍ഗ്ഗവും  ,
പാതി പ്രണയവും ,
പാതി രതിയും ,
സ്വപ്നം മാത്രമാണ് .....!!!!

Thursday, March 24, 2011

അവസ്ഥാന്തരം ...

ഒരു മങ്ങൂഴത്തിന്‍റെയൊടുവില്‍................,
അടര്‍ന്നിളകുന്ന തോല്‍പ്പാളികളാല്‍ മുഖം മറച്ചു ,
ധ്യാനിച്ചിരിക്കുന്ന കുബേരന്‍മാര്‍ ....

Sunday, March 20, 2011

ചാക്രികം...

എന്‍റെ നാക്കുറയ്ക്കാത്ത പരാതികളിന്മേല്‍,
കല്പ്പിക്കപെട്ട  തീര്‍പ്പ് ,
ഒടുങ്ങിയ വഴികളില്‍ ഞെരുങ്ങി ,
പരാതിത്തുമ്പില്‍ വന്നു കുരുങ്ങി ...
പിന്നെയും പരാതി...
പിന്നെയും തീര്‍പ്പ്...!!!

Saturday, March 19, 2011

പങ്കാളി ..

ഹൃദയപ്പാതിയും ഉടല്‍പ്പാതിയും  ,
ഇണചേരുന്നതിന്‍റെ നേര്‍ക്കാഴ്ച്ച....
അതാകട്ടെ ,
ഭൂമിയിലെ ഏറ്റവും നല്ല കാഴ്ച്ച!!!!

Friday, March 18, 2011

നിഴല്‍പ്പാലം...

കാലദൂത് ഇടവഴികള്‍ പിന്നിടുമ്പോള്‍ ...
ക്ഷേമം പറയാന്‍ നിഴലുകള്‍ മാത്രം..!!!
തലമുറകള്‍ക്കിടയിലെ വിടവളക്കാന്‍,
ഒറ്റനൂല്‍ കെട്ടിയ നിഴല്‍പ്പാലവും..!!!!

Wednesday, March 16, 2011

യാത്ര

പുനര്‍ജ്ജനികള്‍ തേടിയല്ലെങ്കിലും,
ഇതുമൊരു യാത്ര .....
മണ്മറഞ്ഞ പരാതികള്‍ക്കുമേല്‍,
ഇരുളൊഴിച്ചു ,
സുഖം തേടിയൊരു യാത്ര....!!!    

Tuesday, March 15, 2011

മൃദുപൂജ

ഘോരമല്ലാത്ത മന്ത്രപ്പകര്‍ച്ച ....
നിശ്വാസമര്‍മ്മരം...
ധൂമവിതാനം...
ലയനം ...!!!   

Sunday, March 13, 2011

തന്ത്ര....

നിന്‍റെ ശ്വാസത്തില്‍ ,
എന്നെ ഉള്‍ച്ചേര്‍ക്കുക...
നിന്‍റെ മൌനങ്ങളില്‍ ,
എന്നെ കുടിയിരുത്തുക ....
നിന്‍റെ വിരല്‍ത്തുമ്പുകളാല്‍,
എന്നെ അറിയുക...!!!

Saturday, March 12, 2011

കിരാതം..!!

ഭോഗവിത്ത് മുളയ്ക്കില്ലിവിടെ...
പ്രണയമഴ പെയ്യില്ലിവിടെ...
തിരിച്ചെടുക്കാത്ത നിശ്വാസം  മാത്രം ,
അനവസരങ്ങളില്‍  പുനര്‍ജ്ജനിക്കുന്നു ....!!!

Friday, March 11, 2011

പിറന്നാള്‍...

പപ്പുവില്ലാത്ത പിറന്നാളില്‍ ,
ഞങ്ങളുടെ അനാഥത്വം പൂര്‍ത്തിയായി ...
ചെറിയവരായിരുന്നിട്ടും,ഞങ്ങള്‍
വലിയവരെപ്പോലെ മൌനം പാലിച്ചു ..!!!!

Tuesday, March 8, 2011

സഹൃദയന്‍ !!!!

 നിന്നെ ഞാന്‍ തിരിച്ചറിഞ്ഞത്,
സര്‍ഗാത്മകതയുടെ ഇടനാഴികളില്‍വെച്ച് ...
നീയെന്നെ വലിച്ചെറിഞ്ഞത് ,
പ്രണയത്തിന്‍റെ ഔന്നത്യങ്ങളില്‍  നിന്ന്...

Sunday, March 6, 2011

അയോഗ്യത..

തുടങ്ങിയതൊടുക്കാതെ-
യൊളിച്ചോടിയതിനു ,
ഞാന്‍ കല്പിച്ച ശിക്ഷ ,
അയോഗ്യത ...!!!!

Saturday, March 5, 2011

തനിച്ച്...

ഗുരുതരമായ വീഴ്ച്ചകള്‍,
നിന്നെ ബലവാനാക്കും!!
ഒന്നുമില്ലായ്മ ,
നിന്നെ രാജാവാക്കും !!!

Friday, March 4, 2011

അരസികന്‍

എന്‍റെ പ്രണയത്തുമ്പില്‍ ദംശിച്ച് ,
വിവശത പടര്‍ത്തി ,
ആലോചനകളില്ലാതെ ,
നീ പടം പൊഴിച്ചു ...!!!!! 

Thursday, March 3, 2011

പ്രണവം..

മുഴങ്ങുന്ന കാഹളം ...
മന്ത്രധ്വനി ..
ശേഷം ...നിശബ്ദം !!!!
ഇനി അതിജീവനം ....

Tuesday, March 1, 2011

ഹൃദയാലു...

ചരിത്രം തന്ന പേര്....!!!
സങ്കേതങ്ങളില്‍ ഒളിഞ്ഞിരുന്ന്,
വില്ല് നാട്ടുമ്പോഴും ,
നീ ഹൃദയാലു തന്നെ ......