jogy
Wednesday, March 30, 2011
ശിരോലിഖിതം
ഗദ്ഗദങ്ങള്‍ക്ക് മേല്‍ ,
നിന്‍റെ പ്രണയത്തിന്‍റെ ബാക്കി ....
സ്വപ്നങ്ങള്‍ക്ക് മേല്‍ ,
നിന്‍റെ സ്വപ്നങ്ങളുടെ ബാക്കി ....
Tuesday, March 29, 2011
ഉത്തരാധുനികത
കനം കൂടിയ വാക്കുകളും ,
ദിക്കുതെറ്റിയ നോക്കുകളും ,
ഭ്രാന്തമായ ജല്പനങ്ങളും ............
ഇതായിരിക്കുമോ ,
മഹാന്‍മാര്‍ പറയുന്ന ,
ഉത്തരാധുനികത ...???!!!
Monday, March 28, 2011
അര്‍ദ്ധരസം
സ്വപ്നങ്ങളുള്ളത് നല്ലതാണ് ....
പാതി സ്വര്‍ഗ്ഗവും ,
പാതി പ്രണയവും ,
പാതി രതിയും ,
സ്വപ്നം മാത്രമാണ് .....!!!!
Thursday, March 24, 2011
അവസ്ഥാന്തരം ...
ഒരു മങ്ങൂഴത്തിന്‍റെയൊടുവില്‍................,
അടര്‍ന്നിളകുന്ന തോല്‍പ്പാളികളാല്‍ മുഖം മറച്ചു ,
ധ്യാനിച്ചിരിക്കുന്ന കുബേരന്‍മാര്‍ ....
Sunday, March 20, 2011
ചാക്രികം...
എന്‍റെ നാക്കുറയ്ക്കാത്ത പരാതികളിന്മേല്‍,
കല്പ്പിക്കപെട്ട തീര്‍പ്പ് ,
ഒടുങ്ങിയ വഴികളില്‍ ഞെരുങ്ങി ,
പരാതിത്തുമ്പില്‍ വന്നു കുരുങ്ങി ...
പിന്നെയും പരാതി...
പിന്നെയും തീര്‍പ്പ്...!!!
Saturday, March 19, 2011
പങ്കാളി ..
ഹൃദയപ്പാതിയും ഉടല്‍പ്പാതിയും ,
ഇണചേരുന്നതിന്‍റെ നേര്‍ക്കാഴ്ച്ച....
അതാകട്ടെ ,
ഭൂമിയിലെ ഏറ്റവും നല്ല കാഴ്ച്ച!!!!
Friday, March 18, 2011
നിഴല്‍പ്പാലം...
കാലദൂത് ഇടവഴികള്‍ പിന്നിടുമ്പോള്‍ ...
ക്ഷേമം പറയാന്‍ നിഴലുകള്‍ മാത്രം..!!!
തലമുറകള്‍ക്കിടയിലെ വിടവളക്കാന്‍,
ഒറ്റനൂല്‍ കെട്ടിയ നിഴല്‍പ്പാലവും..!!!!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)