Sunday, December 26, 2010

അഭ്യാസം

ഉണരുന്നതിനെയമര്‍ത്തി ,
ഉറക്കുപാട്ട് പാടി ,
ഉണരാത്തതാക്കി,
ഉയിരെടുക്കുന്നു ............

Saturday, December 25, 2010

അനുപാതം

 എന്‍റെ ഭ്രാന്തുകള്‍ നീ അറിയുന്നു എന്നത് തന്നെ വലിയ കാര്യമായിരിക്കെ ,
ചില വനാന്തരങ്ങളിലേക്ക് നിന്നോടൊപ്പം യാത്രചെയ്യുന്നതിലെന്ത് ?
ഗന്ധര്‍വയാമങ്ങള്‍  കൊതിതീര്‍ത്തു കഴിഞ്ഞുപോയതറിയാതെ,
ചില പരാതികളിലൂടെ നിന്നെ അസ്വസ്ഥനാക്കുന്നതിലെന്ത്...?

Friday, December 24, 2010

നിശബ്ദ വര്‍ഷം

ആനുകാലികമല്ലാത്തതിനാല്‍   ,
സമര്‍പ്പണമില്ലാത്തതിനാല്‍ ,
സാങ്കല്‍പ്പികമാവാത്തതിനാല്‍ ,
നിനക്ക് രക്ഷതന്നെ !!!!!!

Thursday, December 23, 2010

ഗ്രഹണം

 വിധിനിര്‍ണയിക്കപ്പെട്ടാല്‍, എളുപ്പമാണ് ..........
മുഖപടങ്ങള്‍ വലിച്ചുകീറി ,
പ്രാണഞരമ്പ്  മുറുക്കി ,
യുഗങ്ങള്‍ക്കപ്പുറം മറഞ്ഞിരിക്കാം !!!!!! 

Wednesday, December 22, 2010

പുനര്‍ജ്ജനി

നിരന്തരമായി ഉണര്‍ത്തപ്പെട്ട വസന്തത്തിനും  ..............
സംവേദനങ്ങളാല്‍  തിരിച്ചറിയപ്പെട്ട വര്‍ണങ്ങള്‍ക്കും...........
ഒരേ പ്രതലം  ........................
ഒരേ വ്യാപനം .......................

Tuesday, December 21, 2010

വൈഖരി

 മുള്‍മുനകളില്ലാത്തതിനാല്‍ , നിന്‍റെ വാക്കുകള്‍ അമൃതം ............
വേര്‍ത്തിരിവുകളില്ലാത്തതിനാല്‍  , നിന്‍റെ നോക്കുകള്‍ സുഖദം .................
മാസ്മരികമല്ലാത്തതിനാല്‍ , നിന്‍റെ സ്പര്‍ശം അനുഭവം .................
പാരസ്പര്യമില്ലാത്തതിനാല്‍ , നിന്‍റെ പ്രണയം തീവ്രം......!!!

Monday, December 20, 2010

പരിഭാഷ

തിരിച്ചുനല്‍കപ്പെടാത്ത പ്രണയത്തിലകപ്പെട്ടു,
നോവേല്‍ക്കരുത് നീ ........
അവശമായവയെ ഉള്ളിലോളിപ്പിച്ചു ,
ചിരിക്കുക ഇനിയുമിനിയും....!!!!
ഇത് അഭിനവ പ്രണയ പരിഭാഷ ..